Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ്‌ സാധ്യതാ പട്ടികയില്‍;ശ്രീശാന്ത് പുറത്ത്‌

Posted by:
Updated: Monday, July 30, 2012, 15:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജ്‌ സാധ്യതാ പട്ടികയില്‍;ശ്രീശാന്ത് പുറത്ത്‌
 

മുംബൈ: ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ യുവരാജ്‌ സിങ്ങും. എന്നാല്‍ ശ്രീശാന്തിന്‌ സാധ്യതാ പട്ടികയില്‍ പോലും ഇടം കണ്ടെത്താനായില്ല. അര്‍ബുദ ബാധയെ തുടര്‍ന്ന്‌ ചികിത്സയും വിശ്രമവും എല്ലാം കാരണം കഴിഞ്ഞ ലോകകപ്പിനു ശേഷം യുരാജ്‌ മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ വീണ്ടും പരിശീലനം ആരംഭിച്ച യുവി സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാനാവും എന്ന്‌ നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമംഗങ്ങളുടെ 30 അംഗ സാധ്യതാ പട്ടികയിലാണ്‌ യുവി ഇടം നേടിയത്‌. ഇതോടെ യുവിയുടെ തിരിച്ചു വരവിനുള്ള വേദിയാവും ഇത്തവണത്തെ ട്വന്റി20 ലോകകപ്പ്‌ എന്ന്‌ ഏതാണ്ടുറപ്പായി. 2011 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ്‌ യുവി അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്‌.

യുവിക്കൊപ്പം പരിക്ക്‌ മാറിയ സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്‌ എന്നിവരും ഈ മുപ്പതംഗ സാധ്യതാ പട്ടികയിലുണ്ട്‌. എന്നാല്‍ ഫാസ്റ്റ്‌ ബൗളര്‍ ഇഷാന്ത്‌ ശര്‍മ്മയ്‌ക്ക്‌ സാധ്യതാ പട്ടിയകയില്‍ ഇടം കണ്ടെത്താനായിട്ടില്ല.

ഐപിഎഎല്ലില്‍ മുംബൈ ഇന്ത്യസിനു വേണ്ടി കളിച്ച അംബാദി റായ്‌ഡു, കിങ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ മന്ദീപ്‌ സിങ്‌, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നമാന്‍ ഓജ എന്നിവരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

Story first published:  Wednesday, July 18, 2012, 13:23 [IST]
English summary
Yuvraj Singh has been named in India's 30-man probables list for the upcoming ICC World Twenty20 2012. This is the first step towards his return to competitive cricket
പ്രതികരണം എഴുതൂ