Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ-പാക്‌ പരമ്പരയ്‌ക്കെതിരെ ഗവാസ്‌കര്‍

Posted by:
Published: Tuesday, July 17, 2012, 12:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യ-പാക്‌ പരമ്പരയ്‌ക്കെതിരെ ഗവാസ്‌കര്‍
 

ദില്ലി: നീണ്ട അഞ്ചു വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം ഇന്ത്യ - പാക്‌ ക്രിക്കറ്റ്‌ പരമ്പര അടുത്ത ഡിസംബറില്‍ പുനരാരംഭിക്കും എന്ന വാര്‍ത്തയെ സ്വാഗതം ചെയ്‌തുകൊണ്ടും എതിര്‍ത്തു കൊണ്ടും പ്രതികരണങ്ങള്‍.

ഇന്ത്യ - പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തിനേറ്റ ഇടിവ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ്‌ മത്സരങ്ങളിലൂടെ നികത്താനാവും എന്ന പ്രതീക്ഷയാണ്‌ ഏറെ പേരും പങ്കു വെച്ചത്‌. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖര്‍ ഉല്‍പ്പെയുള്ളവര്‍ ഈ വാര്‍ത്തയെ ആഹ്ലാദപൂര്‍വ്വം ഏറ്റുവാങ്ങിയപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും അതികായകരിലൊരാളായ സുനില്‍ ഗവാസ്‌കര്‍ എതിര്‍ക്കുകയാണ്‌ ഉണ്ടായത്‌.

മുംബൈ ഭീകരാക്രമണ കേസിന്റെ അന്വേഷണത്തില്‍ പാക്കിസ്ഥാന്‍ തികഞ്ഞ നിസ്സഹകരണ നിലപാടാണ്‌ എടുത്തത്‌ എന്നും, ഒരു മുംബൈക്കാരന്‍ എന്ന നിലയില്‍ തനിക്കിത്‌ അംഗീകരിക്കാനാവില്ല എന്നുമാണ്‌ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അറിയിച്ചിരിക്കുന്നത്‌.

അടുത്ത സീസണില്‍ ഇന്ത്യന്‍ ടീമിന്‌ കളിക്കാവുന്നത്ര മത്സരങ്ങള്‍ നിലവില്‍ തന്നെ ഉണ്ട്‌ എന്നും, ഇക്കൂട്ടത്തിലേക്ക്‌ ഇന്ത്യ - പാക്‌ പരമ്പര കൂടിയാകുമ്പോള്‍ അത്‌ ടീമിനെ സമ്മര്‍ദ്ധത്തിലാക്കും എന്നുമാണ്‌ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്‌.

ഇന്ത്യ - പാക്‌ പരമ്പര നടക്കും എന്നു പറയുന്ന ഡിസംബറില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനവും ഉണ്ട്‌. നാലു മത്സരങ്ങളുള്ള ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയും രണ്ട്‌ അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളും ഇംഗ്ലണ്ടുമായി ഇന്ത്യക്ക്‌ ഡിസംബറില്‍ കളിക്കേണ്ടതുണ്ട്‌.

ശേഷം ജനുവരി പതിനൊന്നിനു അഞ്ച്‌ ഏകദിന മത്സരങ്ങള്‍ക്കായി വീണ്ടും ഇംഗ്ലണ്ട്‌ ഇന്ത്യയില്‍ തിരിച്ചെത്തും. ഇതിനിടയ്‌ക്ക്‌ ഇന്ത്യന്‍ ടീമിന്‌ പാക്കിസ്ഥാനുമായും കളിക്കേണ്ടി വരുന്നത്‌ ടീമിനെ സമ്മര്‍ദ്ദത്തിലാക്കും എന്നാണ്‌ ഗവാസ്‌കറിന്റെ അഭിപ്രായം.

അതേസമയം മുന്‍ പാക്കിസ്ഥാന്‍ കളിക്കാരന്‍ സഹീര്‍ അബ്ബാസ്‌ ഇന്ത്യ - പാക്‌ പരമ്പരയെ സ്വാഗതം ചെയ്‌തു. ഇത്‌ ഇന്ത്യ - പാക്‌ ബന്ധത്തെ അനുകൂലമായി സഹായിക്കും എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

English summary
Former India captain Sunil Gavaskar criticised the BCCI's decision to revive the Indo-Pak bilateral cricket ties as he felt Pakistan was not cooperating in the Mumbai terror attacks probe.
പ്രതികരണം എഴുതൂ