Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ-പാക്‌ പരമ്പര പുനരാരംഭിക്കുന്നു

Posted by:
Published: Monday, July 16, 2012, 15:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യ-പാക്‌ പരമ്പര പുനരാരംഭിക്കുന്നു
 

മുംബൈ: നീണ്ട കാലത്തെ ഇടവേളയ്‌ക്കു ശേഷം ഇന്ത്യ - പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ പരമ്പര പുനരാരംഭിക്കുന്നു. ബിസിസിഐയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ഏകദിന മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം ഡിസംബറില്‍ ഇന്ത്യയില്‍ എത്തും എന്നാണ്‌ ബിസിസിഐ അറിയിച്ചിരിക്കുന്നത്‌.

മൂന്ന്‌ ഏകദിന മത്സരങ്ങളായിരിക്കും പരമ്പരയില്‍ ഉണ്ടാവുക. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ഇന്ത്യ - പാക്‌ പരമ്പര നടക്കാന്‍ പോകുന്നത്‌. 2007നു ശേഷം ഇന്ത്യ - പാക്‌ പരമ്പര നടന്നിട്ടില്ല.

ഇതിനിടയില്‍ 2011ല്‍ ലോകകപ്പിലും, ഏഷ്യ കപ്പിലും ആണ്‌ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്‌. ഈയിടെ നടന്ന ഇന്ത്യ - പാക്‌ വിദേശകാര്യ മന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചകളുടെ അനന്തരഫലമായാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പുനരാരംഭിക്കാന്‍ തീരുമാനമായത്‌.

പരമ്പര പുനരാരംഭിക്കുക വഴി ഇന്ത്യ - പാക്‌ ബന്ധം കൂടുതല്‍ ഊഷ്‌മളമാകും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ്‌ പരമ്പര വേണ്ട എന്ന്‌ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

English summary
After a long gap of five years India- Pakistan cricket series is going to restart in next December.
പ്രതികരണം എഴുതൂ