Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനത്തില്‍

Posted by:
Published: Monday, July 16, 2012, 14:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനത്തില്‍
 

ചെന്നൈ: രണ്ട്‌ ദിവസത്തെ പരിശീലന ക്യാമ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ചെന്നൈയിലെത്തി. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന്റെ മുന്നോടിയായാണ്‌ ഈ പരിശീലന കളരി. ഞായറാഴ്‌ചയാണ്‌ ടീം ചെന്നൈയില്‍ എത്തിയത്‌.

വിരേന്ദ്ര സേവാഗ്‌, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഥാന്‍, വിരാട്‌ കോഹ്‌ലി, സുരേഷ്‌ റെയ്‌ന എന്നിവര്‍ ഞായറാഴ്‌ച ഉച്ചയ്‌ക്കു തന്നെ എത്തി. ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി ഉള്‍പ്പെടെയുള്ള ബാക്കി കളിക്കാര്‍ ഞായറാഴ്‌ച രാത്രി വൈകിയാണ്‌ ചെന്നൈയില്‍ എത്തിച്ചേര്‍ന്നത്‌.

ഏഷ്യന്‍ കപ്പില്‍ ആരോഗ്യ കാരണങ്ങളാല്‍ വിശ്രമം വിധിക്കപ്പെട്ടിരുന്ന സേവാഗും, സഹീറും ടീമില്‍ തിരിച്ചെത്തി എന്നൊരു പ്രത്യേകതയുണ്ട്‌ ശ്രീലങ്കന്‍ പര്യടനത്തിന്‌.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്കാണ്‌ ചെന്നൈയിലെ ഈ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ്‌ ആരംഭിക്കുന്നത്‌. അഞ്ച്‌ കളികളടങ്ങുന്ന ഏകദിന പരമ്പര, ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരം എന്നിവ ഉള്‍പ്പെടുന്നതാണ്‌ ശ്രീലങ്കന്‍ പര്യടനം.

സെപ്‌റ്റംബറില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ്‌ മത്സരത്തിനും വേദിയാകുന്നത്‌ ശ്രീലങ്ക തന്നെയാണ്‌. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ജുലൈ 21നാണ്‌.

English summary
Indian cricket team is currently in Chennai for a two-day training camp ahead of their tour of Sri Lanka, as the cricketers reached the city on Sunday.
പ്രതികരണം എഴുതൂ