Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ എന്നിലെ മികച്ച കളിക്കാരനെ പുറത്തെത്തിച്ചു

Posted by:
Published: Sunday, July 15, 2012, 16:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്‍ എന്നിലെ മികച്ച കളിക്കാരനെ പുറത്തെത്തിച്ചു
 

ദില്ലി: ആസ്‌ത്രേലിയന്‍ താരം ബ്രെറ്റ്‌ ലിയെ പ്രശംസകള്‍ കൊണ്ട്‌ പൊതിഞ്ഞ്‌ സച്ചിന്‍. ബ്രെറ്റ്‌ ലിക്കെതിരെ കളിക്കാന്‍ ഇഷ്ടമാണ്‌ എന്നാണ്‌ സച്ചിന്‍ പറഞ്ഞത്‌. കഴിഞ്ഞ ആഴ്‌ചയാണ്‌ ബ്രെറ്റ്‌ ലി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌.

ഇത്രയും കാലത്തെ മികച്ച പ്രകടനങ്ങള്‍ക്ക്‌ ബ്രെറ്റ്‌ ലിക്ക്‌ അഭിനന്ദങ്ങള്‍ അറിയിക്കുന്നതോടൊപ്പം മികച്ച ഒരു ഭാവി ആശംസിക്കുകയും ചെയ്‌ത്‌ കൊണ്ട്‌ സച്ചിന്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുകയാണ്‌. സച്ചിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ബ്രെറ്റ്‌ ലിയും ട്വീറ്റ്‌ ചെയ്‌തിരിക്കുന്നു.

തന്നിലുള്ള കളിക്കാരനെ പരമാവധി പുറത്തു കൊണ്ടു വരുന്നതിന്‌ സച്ചിന്‌ കഴിഞ്ഞു എന്നാണ്‌ സച്ചിന്‌ നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റില്‍ ബ്രെറ്റ്‌ ലി പറയുന്നത്‌.

ഇന്ത്യയുടെ യുവരാജ്‌ സിങ്ങും ബ്രെറ്റ്‌ ലിയെ പുകഴ്‌ത്തുന്നുണ്ട്‌. ലീയുടെ വിരമിക്കല്‍ തീരുമാനത്തില്‍ തനിക്ക്‌ നിരാശയുണ്ട്‌ എന്നും യുവി പറയുന്നു.

യുവിക്കും ബ്രറ്റ്‌ ലി മറുപടി ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

English summary
Master Blaster Sachin Tendulkar lauded Australian pace spearhead Brett Lee, who announced his retirement last week, and said it was a 'joy' to pad up against the speedster.
പ്രതികരണം എഴുതൂ