Englishहिन्दीಕನ್ನಡதமிழ்తెలుగు

'വന്‍മതിലി'ന്‌ പകരം വെക്കാനാവില്ല: സച്ചിന്‍

Posted by:
Published: Saturday, July 14, 2012, 10:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

'വന്‍മതിലി'ന്‌ പകരം വെക്കാനാവില്ല: സച്ചിന്‍
 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത ഒരു വിടവ്‌ ഉണ്ടാക്കി എന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

"ഇന്ത്യയുടെ, ലോക ക്രിക്കറ്റിലെ തന്നെ ഒരു മികച്ച കളിക്കാരനായിരുന്നു ദ്രാവിഡ്‌. ആര്‍ക്കും അദ്ദേഹത്തിന്‌ പകരക്കാരനാവാന്‍ ആവില്ല," സച്ചിന്‍ പറഞ്ഞു.

ടീമിനെ സംബന്ധിച്ചിടത്തോളം രാഹുലിന്റെ സാന്നിധ്യം വലിയ കാര്യമായിരുന്നു എന്നഭിപ്രായപ്പെട്ട സച്ചിന്‍ അദ്ദേഹം ടീമിന്‌ വലിയൊരു നഷ്ടമാണ്‌ എന്നും പറഞ്ഞു.

ദ്രാവിഡിനെ പോലെ ആത്മാര്‍ത്ഥയും പ്രതിജ്ഞാബദ്ധയും അച്ചടക്കവുമുള്ള കളിക്കാരനെ പകരം കിട്ടാന്‍ പ്രയാസമാണ്‌ എന്നു പറഞ്ഞ സച്ചിന്‍ എന്നാല്‍ ഇത്തരം കാര്യങ്ങളും ജീവിതത്തിന്റെ ഭാഗമാണ്‌ എന്നും പറഞ്ഞു. എത്ര മികച്ച കളിക്കാരനായാലും ഒരു ദിവസം വിരമിക്കേണ്ടി വരും.

ടെസ്റ്റ്‌ ക്രിക്കറ്റ്‌ റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍, ഇതേ ടീം തന്നെയാണ്‌ ഇന്ത്യയെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നത്‌ എന്നു ഒര്‍മ്മിക്കുകയാണ്‌ സച്ചിന്‍ ചെയ്‌തത്‌.

English summary
Master Blaster Sachin Tendulkar has said Rahul Dravid's retirement has definitely created a void in the Indian Cricket team as it is impossible to replace 'The Wall'.
പ്രതികരണം എഴുതൂ