Englishहिन्दीಕನ್ನಡதமிழ்తెలుగు

മുഹമ്മദ്‌ കൈഫിനെ തിരിച്ചു വിളിക്കണമെന്ന്‌ കുംബ്ലെ

Posted by:
Published: Saturday, July 14, 2012, 16:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുഹമ്മദ്‌ കൈഫിനെ തിരിച്ചു വിളിക്കണമെന്ന്‌ കുംബ്ലെ
 

ദില്ലി: മുഹമ്മദ്‌ കൈഫിനെ ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചു വിളിക്കണം എന്ന്‌ അനില്‍ കുംബ്ലെ. കൈഫ്‌ തിരിച്ചു വന്നാല്‍ അത്‌ ഇന്ത്യയുടെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നാണ്‌ കുംബ്ലെ അഭിപ്രായപ്പെട്ടു.

ആഭ്യന്തര ക്രിക്കറ്റില്‍ ഈ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ക്രിക്കറ്റര്‍ക്ക്‌ കളിയില്‍ ഇപ്പോഴും മികവ്‌ നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്‌ എന്നതും വളരെ മികച്ച ഒരു ഫീല്‍ഡര്‍ ആണെന്നതും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പോസിറ്റീവ്‌ കാര്യങ്ങളാണ്‌.

കൈഫിന്‌ 31 വയസ്സാണ്‌. എനിക്കു തോന്നുന്നത്‌ ഒരു ബാറ്റ്‌സ്‌മാന്‍ ഏറ്റവും മികവില്‍ എത്തുന്നത്‌ ഈ സമയത്താണ്‌ എന്നാണ്‌. ആഭ്യന്തര ക്രിക്കറ്റില്‍ മികവ്‌ നിലനിര്‍ത്താവുന്നുണ്ട്‌ അദ്ദേഹത്തിന്‌. കഴിഞ്ഞ സീസണിലെ പ്രകടനം മികച്ചതായിരുന്നു. വലരെ മികച്ച ഫീല്‍ഡറും ആണ്‌. കുംബ്ലെ പറഞ്ഞു.

അനുഭവ സമ്പത്ത്‌ കൈമുതലായുള്ള കൈഫിന്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിച്ചുള്ള പരിചയവും മുതല്‍ക്കൂട്ടാവും. അദ്ദേഹത്തെ എന്തുകൊണ്ടും ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിലേക്ക്‌ പരിഗണിക്കേണ്ടതാണ്‌. കുംബ്ലെ പറയുന്നു.

English summary
India's legendary spinner Anil Kumble on Friday felt Mohammad Kaif can still make a comeback in Tests as his inclusion could strengthen India's line-up.
പ്രതികരണം എഴുതൂ