Englishहिन्दीಕನ್ನಡதமிழ்తెలుగు

വിനയിനെ ഒഴിവാക്കി ഇര്‍ഫാന്‍ പഥാന്‍ ടീമിലേക്ക്‌

Posted by:
Updated: Saturday, July 14, 2012, 12:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിനയിനെ ഒഴിവാക്കി ഇര്‍ഫാന്‍ പഥാന്‍ ടീമിലേക്ക്‌
 

ബാംഗ്ലൂര്‍: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക്‌ ഇര്‍ഫാന്‍ പഥാനും. വിനയ്‌ കുമാറിനെ ഒഴിവാക്കി ആ ഒഴിവിലേക്കാണ്‌ ഇര്‍ഫാന്‌ ടിക്കറ്റ്‌ നല്‍കിയിരിക്കുന്നത്‌. ബിസിസിഐ വെള്ളിയാഴ്‌ചയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.

ജുലൈ 21ന്‌ ആരംഭിക്കുന്ന ട്വന്റി20 മത്സരത്തിനുള്ള 15 അംഗ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരുന്ന വിനയിന്‌ പരിക്കു പറ്റിയ കാരണം ആണ്‌ ഇര്‍ഫാന്‌ നറുക്ക്‌ വീണത്‌. ഇനി മൂന്നാഴ്‌ചത്തേക്ക്‌ വിനയിന്‌ കളിക്കാനാവില്ല.

ജുലൈ 12ന്‌ പരിശീലനത്തിനിടെയാണ്‌ വിനയിന്‌ കാല്‍ത്തുടയിലെ ഞരമ്പിന്‌ പരിക്കേറ്റത്‌. മൂന്നാഴ്‌ചക്കുള്ളില്‍ അദ്ദേഹം ഫിറ്റ്‌നസ്‌ വീണ്ടെടുക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌ എന്നാണ്‌ ബിസിസിഐ അറിയിച്ചിരിക്കുന്നത്‌.

ഓള്‍ ഇന്ത്യ സീനിയര്‍ സിലക്ഷന്‍ കമ്മറ്റിയാണ്‌ വിനയിനു പകരം ഇര്‍ഫാനെ നിര്‍ദ്ദേശിച്ചത്‌. ഇര്‍ഫാന്‍ ടീമിലെത്തിയതോടെ ശ്രീലങ്കന്‍ പര്യടനത്തിന്‌ ഒരു ഓള്‍ റൗണ്ടര്‍ ആയി.

എംഎസ്‌ ധോണി, വിരാട്‌ കോഹ്‌ലി, വിരേന്ദ്ര സേവാഗ്‌, ഗൗതം ഗംഭീര്‍, സുരേഷ്‌ റെയ്‌ന, രോഹിത്‌ ശര്‍മ, മനോജ്‌ തിവാരി, അജിന്‍ക്യ റഹാനെ, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഥാന്‍, ഉമേഷ്‌ യാദവ്‌, ആര്‍ അശ്വിന്‍, രാഹുല്‍ ശര്‍മ, പ്രഗ്യാന്‍ ഓജ, അഷോക്‌ ദിന്‍ഡ എന്നിവരാണ്‌ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍.

Story first published:  Saturday, July 14, 2012, 12:54 [IST]
English summary
India paceman R Vinay Kumar has been ruled out of the Sri Lanka tour this month and will be replaced in the squad by Irfan Pathan, the Board of Control for Cricket in India (BCCI) announced on Friday.
പ്രതികരണം എഴുതൂ