Englishहिन्दीಕನ್ನಡதமிழ்తెలుగు

ഹര്‍ഭജന്‌ ഇനിയും നിര്‍ഭാഗ്യകാലം തന്നെ

Posted by:
Published: Saturday, July 14, 2012, 16:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹര്‍ഭജന്‌ ഇനിയും നിര്‍ഭാഗ്യകാലം തന്നെ
 

ചെല്‍ട്ടനാം: ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചെത്താന്‍ ഫോം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന ഹര്‍ഭജന്‍ സിങ്ങിന്‌ പെട്ടെന്നൊരു തിരിച്ചു വരവ്‌ സാധ്യമാകും എന്നു തോന്നുന്നില്ല. ദേശിയ ടീമില്‍ ഇടം കണ്ടെത്താനാവാതെ ഇപ്പോള്‍ ക്ലബ്‌ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭാജിക്ക്‌ അവിടെയും ഭാഗ്യം തെളിയുന്ന ലക്ഷണം കാണാനില്ല.

ഹര്‍ഭജന്റെ ടീം ആയ എസ്സെക്‌സിനെ ഗ്ലൗസെസ്റ്റര്‍ഷെയര്‍ 284 റണ്ണുകള്‍ വാരിക്കൂട്ടി കെട്ടിപ്പൂട്ടുകയാണുണ്ടായത്‌. എസ്സെക്‌സിനു വേണ്ടിയുള്ള ആദ്യ കളിയില്‍ 12 ഓവറുകളില്‍ നിന്നായി 33 റണ്‍സ്‌ ആണ്‌ ഹര്‍ഭജന്‍ എടുത്തത്‌. ആദ്യ രണ്ടു മത്സരങ്ങളില്‍ ബൗള്‍ ചെയ്യുകയും ചെയ്‌തു.

സെപ്‌റ്റംബറില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ്‌ മത്സരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഈ 32 വയസ്സുകാരന്‍. 98 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നും 227 ഏകദിന മത്സരത്തില്‍ നിന്നുമായി 683 വിക്കറ്റുകള്‍ തെറിപ്പിച്ചിട്ടുണ്ട്‌ ഭാജി ഇതുവരെ.

കഴിഞ്ഞ ഇംഗ്ലണ്ട്‌ പര്യടനത്തോടെയാണ്‌ ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമിനു പുറത്തായത്‌. പൂര്‍വ്വാധികം ശക്തി പ്രാപിച്ച്‌ ഹര്‍ഭജന്‍ ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

English summary
Bidding to make a comeback to the Indian cricket team, off-spinner Harbhajan Singh on Thursday went wicketless in his first county match of the season for Essex as Gloucestershire piled up 284 for four at the College Ground here.
പ്രതികരണം എഴുതൂ