Englishहिन्दीಕನ್ನಡதமிழ்తెలుగు

ബ്രെറ്റ്‌ലീ ഏകദിനത്തില്‍ നിന്നു വിരമിച്ചു

Posted by:
Published: Friday, July 13, 2012, 10:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബ്രെറ്റ്‌ലീ ഏകദിനത്തില്‍ നിന്നു വിരമിച്ചു
 

സിഡ്‌നി: ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു-വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ 35കാരന്‍ അറിയിച്ചു.

ടീം എന്ന നിലയ്ക്ക് 100 ശതമാനവും പിന്തുണകൊടുക്കാന്‍ സാധിക്കണം. വരാനിരിക്കുന്ന നാളുകളില്‍ അത്തരം ഒരു ത്വര എന്നിലുണ്ടാകുമോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ടീമിനുവേണ്ടി ഞാന്‍ ഇത്തരമൊരു തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്.

സ്വപ്‌നതുല്യമായ ഒരു കരിയര്‍ നയിക്കാന്‍ സാധിച്ചു. വീണ്ടും വീണ്ടും എന്ന ചിന്ത ഇനിയും തുടരുന്നത് നല്ലതല്ല. 2010 ഫെബ്രുവരില്‍ തന്നെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ലീ വിടവാങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനപരമ്പരയില്‍ അംഗമായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

221 ഏകദിനമത്സരങ്ങളില്‍ ആസ്‌ത്രേലിയക്കുവേണ്ടി കളത്തിലിറങ്ങിയ ലീ 380 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 76 മത്സരങ്ങളില്‍ നിന്ന് 310 വിക്കറ്റാണ് സമ്പാദ്യം. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടക്കമുള്ള ട്വന്റി മത്സരങ്ങളില്‍ കളിക്കുമെന്ന് ലീ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Australia fast bowler Brett Lee on Friday announced his retirement from international cricket but will continue to play in the Indian Premier League and Big Bash League.
പ്രതികരണം എഴുതൂ