Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ലോകകപ്പ്‌ ട്രോഫി പ്രദര്‍ശനത്തിന്‌

Posted by:
Updated: Thursday, July 12, 2012, 12:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പ്‌ ട്രോഫി പ്രദര്‍ശനത്തിന്‌
 

ഇന്‍ഡോര്‍: ഐസിസി ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റിന്റെ ട്രോഫിയുടെ ആദ്യ പ്രദര്‍ശനം ഇന്‍ഡോറില്‍ വീരേന്ദ്ര സേവാഗ്‌ നിര്‍വ്വഹിച്ചു.

ഈ വരുന്ന സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ അരങ്ങേറാനിരിക്കുന്ന ട്വന്റി20 ലോകകപ്പ്‌ മത്സരങ്ങള്‍ തത്സമയം ടെലിവിഷനിലൂടെയും നേരിട്ടും കാണാന്‍ കാത്തിരിക്കുകയാണ്‌ ലോകം മുഴുവനുമുള്ള ക്രിക്കറ്റ്‌ ആരാധകരെന്ന്‌ സേവാഗ്‌ പറഞ്ഞു.

ട്വന്റി20 ലോകകപ്പ്‌ ട്രോഫി ദില്ലി, മുംബൈ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കും. ടൂര്‍ണമെന്റിന്റെ പ്രമോഷണല്‍ ഇവന്റിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ട്രോഫിയുടെ പ്രദര്‍ശന ചടങ്ങ്‌ ഇന്‍ഡോറില്‍ നടന്നതില്‍ സന്തോഷമുണ്ട്‌ എന്നാണ്‌ സേവാഗ്‌ പ്രതികരിച്ചത്‌.

തുറന്ന വാഹനത്തില്‍ വെച്ച്‌ ട്രോഫി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ശ്രീലങ്കയില്‍ സെപ്‌റ്റംബര്‍ 18നാണ്‌ ഐസിസി ട്വന്റി20 ലോകകപ്പ്‌ നടക്കുക.

Story first published:  Thursday, July 12, 2012, 12:05 [IST]
English summary
India's dashing opener Virender Sehwag unveiled the ICC World Twenty20 trophy at Indore on Wednesday.
പ്രതികരണം എഴുതൂ