Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനും സഹീറും രഞ്‌ജി ട്രോഫി സാധ്യതാ ലിസ്റ്റില്‍

Posted by:
Published: Thursday, July 12, 2012, 17:07 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിനും സഹീറും രഞ്‌ജി ട്രോഫി സാധ്യതാ ലിസ്റ്റില്‍
 

മുംബൈ: 2012-2012 വര്‍ഷത്തെ ആഭ്യന്തര ക്രിക്കറ്റ്‌ സീസണില്‍ സീനിയര്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും സഹീര്‍ഖാനും രഞ്‌ജി ട്രോഫി ടൂര്‍ണമെന്റിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍.

സച്ചിന്‍ കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കു വേണ്ടി ദേശീയ ടീമില്‍ കളിച്ചിട്ടില്ലായിരുന്നു. എന്നാല്‍ സഹീര്‍ പരിക്കിനു ശേഷം കഴിഞ്ഞ സീസണില്‍ ചില മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.

മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രഖ്യാപിച്ച 35 കളിക്കാരുടെ രഞ്‌ജി ട്രോഫി ടൂര്‍ണമെന്റിലേക്കുള്ള സാധ്യതാ ലിസ്‌റ്റില്‍ അമോല്‍ മുസുംദാര്‍, ഭവിന്‍ തക്കര്‍, വില്‍കിന്‍ മോട്ട, വിനിത്‌ ഇന്ദുല്‍ക്കര്‍ തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ ജോയിന്റ്‌ സെക്രട്ടറി നിതിന്‍ ദലാല്‍ ആണ്‌ 35 അംഗ സാധ്യതാ ലിസ്‌റ്റ്‌ പ്രഖ്യാപിച്ചത്‌.

English summary
Senior cricketers Sachin Tendulkar and Zaheer Khan were on Thursday included among the probables for the Mumbai Ranji Trophy squad for the forthcoming 2012-2013 domestic season.
പ്രതികരണം എഴുതൂ