Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജിന്റെ ഓര്‍മക്കുറിപ്പ്‌ ഡിസംബറില്‍

Posted by:
Updated: Wednesday, July 11, 2012, 12:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജിന്റെ ഓര്‍മക്കുറിപ്പ്‌ ഡിസംബറില്‍
 

ബാംഗ്ലൂര്‍: ക്രിക്കറ്റ്‌ പ്രേമികളുടെ പ്രിയതാരം യുവരാജ്‌ സിങ്ങിന്റെ പുസ്‌തകം "ഇന്‍ ഡിഫറന്റ്‌ ഫോം" 2012 ഡിസംബറില്‍ പുറത്തിറങ്ങും. അര്‍ബുദ രോഗത്തോട്‌ ശക്തമായി പടവെട്ടി രോഗത്തെ അതിജീവിച്ച യുവരാജ്‌ തന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു ഓര്‍മക്കുറിപ്പ്‌ പുറത്തിറക്കുന്ന വിവരം ചൊവ്വാഴ്‌ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ യുവി അറിയിച്ചിരിക്കുന്നത്‌.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളിലെ പ്രധാന സംഭവങ്ങള്‍, അര്‍ബുദ ബാധ എന്നിവയെ കുറിച്ചായിരിക്കും ഈ ഓര്‍മക്കുരിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുക. റാന്‍ഡം ഹൗസ്‌ ഇന്ത്യയാണ്‌ യുവിയുടെ പുസ്‌തകം പുറത്തിറക്കുന്നത്‌.

റാന്‍ഡം ഹൗസ്‌ ഇന്ത്യയുടെ വെബ്‌സൈറ്റിലും 2012 ഡിസംബര്‍ 12ന്‌ യുവരാജിന്റെ ഓര്‍മക്കുറിപ്പ്‌ "ഇന്‍ ഡിഫറന്റ്‌ ഫോം" എന്ന പേരില്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്‌.

തന്റെ ജീവിതത്തില്‍ പ്രധാനകാര്യങ്ങള്‍ പലതും "സി" എന്ന അക്ഷരത്തിലാണ്‌ എന്നു പറഞ്ഞ യുവി, താന്‍ ജനിച്ചത്‌ ഛണ്ഡിഗര്‍, താന്‍ ഒരു ക്രിക്കറ്ററാണ്‌, ഒരു ദശാബ്ദ കാലത്തെ ക്രിക്കറ്റ്‌ ജീവിതത്തിനിടയില്‍ താന്‍ ആഗ്രഹിച്ചത്‌ ഒരു കപ്പ്‌ ആണ്‌, ലോകകപ്പ്‌ എന്നിങ്ങനെ പറഞ്ഞ യുവി, തന്റെ പുസ്‌തകം മറ്റൊരു "സി" ആയ ക്യാന്‍സറിനെ കുറിച്ചാണ്‌ എന്നു അറിയിച്ചു.

കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളില്‍, ലോകകപ്പ്‌ മുതല്‍ അര്‍ബുദ ബാധ വരെയുള്ള അനുഭവങ്ങളില്‍ നിന്നും താന്‍ ഒരുപാട്‌ പഠിച്ചു എന്നു പറഞ്ഞ യുവി തന്റെ തെറ്റുകളില്‍ നിന്നും പഠിച്ച പാഠങ്ങല്‍ ടീമിലെ യുവ നിരക്ക്‌ പകര്‍ന്നു നല്‍കാന്‍ കഴിയുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ചു.

ഏതായാലും ക്രിക്കറ്റ്‌ ലോകത്തും പുറത്തും ഏറെ ആരാധകരുള്ള ഈ സ്റ്റൈലിഷ്‌ ക്രിക്കറ്ററുടെ പുസ്‌തകത്തിനും ഏറെ സ്വീകാര്യത ലഭിക്കും എന്നുതന്നെ വേണം പ്രതീക്ഷിക്കാന്‍.

Story first published:  Wednesday, July 11, 2012, 12:37 [IST]
English summary
India all-rounder Yuvraj Singh's memoir "In Different Form" will be published in December 2012. Yuvraj, who battled a rare germ cell caner and is back with cricket training, tweeted on Tuesday that he will share his memories of past few years and cancer.
പ്രതികരണം എഴുതൂ