Englishहिन्दीಕನ್ನಡதமிழ்తెలుగు

ശ്രീലങ്കന്‍ പര്യടനം:വിശ്രമം സച്ചിനിലെ അച്ഛനുവേണ്ടി

Posted by:
Published: Wednesday, July 11, 2012, 11:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ശ്രീലങ്കന്‍ പര്യടനം:വിശ്രമം സച്ചിനിലെ അച്ഛനുവേണ്ടി
 

ദില്ലി: തന്റെ കുടുംബത്തിന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാനാണ്‌ താന്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്‌ എന്ന്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അടുത്ത 10 മാസങ്ങളും അദ്ദേഹം തുടര്‍ച്ചയായി കളിക്കാനിരിക്കുന്നതിനാല്‍ ഒരു ഇടവേള അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്നുമുണ്ട്‌.

കുടുംബത്തോടൊപ്പം കുറച്ച്‌ സമയം ചിലവഴിക്കണമെന്ന്‌ ഞാന്‍ ബിസിസിഐയോടെ അപേക്ഷിച്ചു. ഇത്‌ സ്‌കൂള്‍ അവധിക്കാലമാണ്‌. ശ്രീലങ്കന്‍ പര്യടനത്തില്‍ പോവണമെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തനെന തുടങ്ങേണ്ടി വരും. എന്നാല്‍ അടുത്ത 10 മാസക്കാലം ഞാന്‍ തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ കുറച്ചു സമയം കുടുംബത്തോടൊപ്പം ചിലവഴിക്കണം. സച്ചിന്‍ അറിയിച്ചു.

ഒരു ക്രിക്കറ്റര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളേക്കാള്‍ അച്ഛന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്ത്‌ ഇപ്പോള്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ്‌ സച്ചിന്റെ തീരുമാനം.

മക്കളായ അര്‍ജുനെയോ, സാറയെയോ ഏതു കരിയറാണ്‌ തീരുമാനിക്കേണ്ടത്‌ എന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവും പിടിക്കില്ല എന്ന്‌ സച്ചിനിലെ പിതാവ്‌ പറയുന്നു. അണ്ടര്‍ 14 ക്രിക്കറ്റ്‌ ടീമിലേക്ക്‌ പരിഗണിക്കപ്പെട്ടിരിക്കുകയാണ്‌ ഇപ്പോള്‍ അര്‍ജുന്റെ പേര്‌.

അര്‍ജുന്‌ ക്രിക്കറ്റിലും, സാറയ്‌ക്ക്‌ വൈദ്യശാസ്‌ത്രത്തിലും ആണ്‌ താല്‍പര്യം. എന്നാല്‍ ഓരോ വ്യക്തിയും വ്യത്യസ്‌തരാണ്‌. അവര്‍ക്ക്‌ ആവശ്യമായ പിന്തുണയും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കണം. സച്ചിന്‍ പറഞ്ഞു.

English summary
Master Blaster Sachin Tendulkar has admitted that he opted out of the Sri Lankan tour to spend quality time with his family a she has been playing continuously for 10 months now and deserved to take a break.
പ്രതികരണം എഴുതൂ