Englishहिन्दीಕನ್ನಡதமிழ்తెలుగు

സുനില്‍ ഗവാസ്‌കര്‍ 63ന്റെ നിറവില്‍

Posted by:
Published: Tuesday, July 10, 2012, 15:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സുനില്‍ ഗവാസ്‌കര്‍ 63ന്റെ നിറവില്‍
 

ബാംഗ്ലൂര്‍: ലിറ്റില്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന, പ്രശസ്‌ത ക്രിക്കറ്റ്‌ താരം സുനില്‍ ഗവാസ്‌കറിന്റെ അറുപത്തി മൂന്നാം പിറന്നാള്‍ ആണ്‌ ചൊവ്വാഴ്‌ച. അദ്ദേഹം ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ ഓര്‍ത്തുകൊണ്ടായിരിക്കും ക്രിക്കറ്റ്‌ ലോകം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കു ചേരുക. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളില്‍ അദ്ദേഹത്തിനുള്ള ആശംസകള്‍ ഒഴുകുകയാണ്‌.

25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഗവാസ്‌കര്‍ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ്‌ കളിച്ചത്‌. ഗവാസ്‌കര്‍ക്ക്‌ തുല്യനായ ഒരു ടെസ്റ്റ്‌ ഓപണറെ ഇനിയും നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ്‌ എടുത്ത കളിക്കാരന്‍, 30 സെഞ്ച്വറികള്‍, പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌ന്റെ ബ്രാഡ്‌മാന്‍, ശരാശരി റണ്‍ റേറ്റ്‌ 99.12 എന്നിങ്ങനെ ഗവാസ്‌കറെ കുറിച്ചുള്ള വിശേഷണങ്ങള്‍ നിരവധി.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ തന്റെ ശരാശരി റണ്‍ റേറ്റായ 51.12 എന്നും നിലനിര്‍ത്താന്‍ ഗവാസ്‌കര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 236 എന്ന അദ്ദേഹത്തിന്റെ ടെസ്‌്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ ഭേദിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.1987ലെ അദ്ദേഹത്തിന്റെ അവസാന ടെസ്‌റ്റ്‌ മത്സരം, പാക്കിസ്ഥാനെതിരായുള്ള ഈ മത്സരത്തില്‍ അദ്ദേഹം നേയി 96 റണ്‍സ്‌ ഇപ്പോഴും ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌ മറക്കാനാവാത്തതാണ്‌.

1971 വെസ്‌റ്റിന്‍ഡീസിനെതിരെ കളിച്ചു കൊണ്ടാണ്‌ അദ്ദേഹം തന്റെ ക്രിക്കറ്റ്‌ കരിയര്‍ ആരംഭിക്കുന്നത്‌. തന്റെ ആദ്യ പരമ്പരിയില്‍ തന്നെ 774 റണ്‍സ്‌ ആണ്‌ അദ്ദേഹം അടിച്ചെടുത്തത്‌.

കളിക്കളത്തില്‍ നിന്നും വിരമിച്ച ശേഷവും അദ്ദേഹം ക്രിക്കറ്റ്‌ ലോകത്ത്‌ തന്നെ സജീവമായുണ്ടായിരുന്നു. ബിസിസിഐയിലും ഐസിസിയിലും എല്ലാം അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

English summary
Former cricketers and fans took to twitter to wish Sunil Gavaskar on his 63rd birthday on Tuesday.
പ്രതികരണം എഴുതൂ