Englishहिन्दीಕನ್ನಡதமிழ்తెలుగు

ഞാനിപ്പോള്‍ പുതിയ വ്യക്തിയാണ്‌:യുവി

Posted by:
Updated: Monday, July 9, 2012, 18:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: താനിപ്പോള്‍ ഒരു പുതിയ വ്യക്തിയാണ്‌ എന്ന്‌ ഇന്ത്യയുടെ ലോകകപ്പ്‌ ഹീറോ യുവരാജ്‌ സിങ്‌. അര്‍ബുദ ചികിത്സയ്‌ക്ക്‌ ശേഷമുള്ള കാലം തന്റെ ജീവിതം മാറ്റി മറിച്ചു എന്നാണ്‌ യുവി അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ജീവിതത്തിലെ ഏറ്റവും കഠിനമായ കാലം ജീവിതത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. അദ്ദേഹം പറഞ്ഞു.

ഞാനിപ്പോള്‍ പുതിയ വ്യക്തിയാണ്‌:യുവി

എനിക്കിപ്പോള്‍ ജീവിതം ലളിതമാണ്‌. എങ്ങനെ സമൂഹത്തില്‍, ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാറ്റം വരുത്താനാവും എന്നാണ്‌ ഞാനിപ്പോള്‍ നോക്കുന്നത്‌. പ്രശസ്‌തിയും, പണവും എല്ലാം നല്ല കാര്യങ്ങള്‍ തന്നെ. എന്നാല്‍ എന്റെ കുടുംബവും സുഹൃത്തുക്കളുമാണ്‌ എന്റെ ജീവിതത്തിന്റെ നെടും തൂണ്‍. യുവി പറഞ്ഞു.

എന്നെത്തന്നെ മനസ്സിലാക്കാന്‍ ഈ കാലഘട്ടം എന്നെ സഹായിച്ചു. വിനീതനായിരിക്കാനും, എന്നെ ആവശ്യമുള്ളവര്‍ക്ക്‌ പ്രാപ്യനായിരിക്കാനും ഇതെന്നെ പഠിപ്പിച്ചു. യുവി തുടര്‍ന്നു.

അര്‍ബുദ ബാധയെ തുടര്‍ന്ന്‌ ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥകളിലൂടെ കടന്നു പോയ യുവി ആളുകള്‍ക്കിടയില്‍ അര്‍ബുദത്തെ കുറിച്ച്‌ വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ യുവികാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുകയാണ്‌ യുവി ഇപ്പോള്‍.

Story first published:  Monday, July 9, 2012, 17:40 [IST]
English summary
India's World Cup winning hero Yuvraj Singh admits that he was a different individual. Post Cancer treatment life seems to be changed for the stylish left-hander, as he said the toughest phase of life helped him understand his life better.
പ്രതികരണം എഴുതൂ