Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും:കപില്‍

Posted by:
Updated: Monday, July 9, 2012, 17:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും:കപില്‍
 

ബാംഗ്ലൂര്‍: ക്രിക്കറ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൃഷ്ടിച്ചിട്ടുള്ള റെക്കോര്‍ഡുകള്‍ ഒരു ദിവസം തകര്‍ക്കപ്പെടും എന്ന്‌ കപില്‍ ദേവ്‌. സച്ചിന്റെ "റെക്കോര്‍ഡുകള്‍ ഒരു ദിവസം തകര്‍ക്കപ്പെടും കാരണം ഇത്‌ ക്രിക്കറ്റാണ്‌" എന്നാണ്‌ കപില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

ഏകദിനത്തിലും, ടെസ്റ്റ്‌ ക്രിക്കറ്റിലും നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറു സെഞ്ച്വറികളാണ്‌ ഏറ്റവും പുതുതായി സച്ചിന്റെ പേരില്‍ എഴുതപ്പെട്ട റെക്കോര്‍ഡ്‌. 2012 മാര്‍ച്ചില്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ്‌ സച്ചിന്‍ ഈ സെഞ്ച്വറികളില്‍ സെഞ്ച്വറി എന്ന ചരിത്ര നേട്ടം കൈവരിക്കുന്നത്‌.

സച്ചിന്റെ ക്രിക്കറ്റ്‌ ബാറ്റില്‍ നിന്നും പിറന്ന സ്വപ്‌ന തുല്യമായ റെക്കോര്‍ഡുകള്‍ ഒരു നാള്‍ തകര്‍ക്കപ്പെടും എന്നു കരുതുക പ്രയാസം തന്നെ. കപില്‍ ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കും മുമ്പ്‌ ഒന്നുകൂടി ചിന്തിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനു തന്നെ ആത്‌ ബോധ്യമാവുമായിരുന്നു.

താന്‍ കളിക്കുന്ന കാലത്ത്‌ സുനില്‍ ഗവാസ്‌ക്കറേക്കാള്‍ വലിയൊരു ക്രിക്കറ്റര്‍ ഇനിയുണ്ടാവില്ല എന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ ആ വിശ്വാസം തെറ്റായിരുന്നു. ഗവാസ്‌ക്കറേക്കാള്‍ വലിയ കളിക്കാര്‍ പിന്നീടുണ്ടായി. കാരണം ക്രിക്കറ്റ്‌ ആണ്‌ കളിക്കാരേക്കാള്‍ വലുത്‌. കപില്‍ പറഞ്ഞു.

എന്നാല്‍ കപിലിന്റെ അഭിപ്രായത്തോട്‌ യോജിക്കാന്‍ പ്രയാസം തന്നെ. 64 വര്‍ഷം മുമ്പ്‌ ബ്രാഡ്‌മാന്‍ സൃഷ്ടിച്ച റെക്കോര്‍ഡ്‌ ആയ 99.94 എന്ന റണ്‍ ആവറേജ്‌ ഇതുവരെ ആര്‍ക്കും ഭേദിക്കാനായിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ എന്നെങ്കിലും ആരെങ്കിലും മറികടക്കും എന്നു വിശ്വസിക്കാന്‍ പ്രയാസം.

Story first published:  Monday, July 9, 2012, 16:51 [IST]
English summary
Kapil Dev feels Sachin Tendulkar's records on a cricket field "will be broken one day because this is cricket." But the former Indian captain might be proved wrong in years to come.
പ്രതികരണം എഴുതൂ