Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇത്ര നേരത്തെ വിരമിക്കേണ്ടിയിരുന്നില്ല:ഗാംഗുലി

Posted by:
Published: Monday, July 9, 2012, 18:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇത്ര നേരത്തെ വിരമിക്കേണ്ടിയിരുന്നില്ല:ഗാംഗുലി
 

കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇത്ര നേരത്തെ വിരമിക്കേണ്ടിയിരുന്നില്ല എന്ന്‌ സൗരവ്‌ ഗാംഗുലി. വിരമിക്കാനുള്ള തീരുമാനം കുറച്ചു നേരത്തെയായി പോയി എന്നും രണ്ട്‌ വര്‍ഷം കൂടി തനിക്ക്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാമായിരുന്നു എന്നും ആണിപ്പോള്‍ ഗാംഗുലിക്കു തോന്നുന്നത്‌.

വിരമിക്കാനുള്ള തീരുമാനത്തില്‍ ചിലപ്പോള്‍ ഖേദം തോന്നാറുണ്ട്‌. പെട്ടെന്നുണ്ടായ രോഷത്തിന്റെ പുറത്ത്‌ പ്രവര്‍ത്തിക്കരുതായിരുന്നു. തന്റെ നാല്‍പതാം ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ ഗാംഗുലി അഭിപ്രായപ്പെട്ടു.

രണ്ടാമതൊന്ന്‌ ചിന്തിക്കാതെ പെട്ടെന്നുണ്ടായ ഒരു തോന്നലിന്റെ പുറത്താണ്‌ താന്‍ അന്ന്‌ അങ്ങനെ ഒരു തീരുമാനം എടുത്തത്‌ എന്നാണ്‌ ഇപ്പോള്‍ ഖേദത്തോടെ ഈ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറയുന്നത്‌. തന്നെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ച ചില ശക്തികളോട്‌ പൊറുക്കാനാവില്ല എന്നാണ്‌ കൊല്‍ക്കത്തയുടെ ഈ രാജകുമാരന്‍ അഭിപ്രായപ്പെട്ടത്‌.

അന്നത്തെ ശ്രീലങ്കന്‍ പര്യടനം നന്നായില്ല എന്നും തുടര്‍ന്നു വന്ന ഇറാനി ട്രോഫിയിലേക്ക്‌ തന്റെ പേര്‌ പരിഗണിച്ചതും ഇല്ല. ഈ സാഹചര്യത്തിലാണ്‌ പെട്ടെന്നൊരു വിരമിക്കല്‍ തീരുമാനം ഉണ്ടായത്‌. എന്നാല്‍ അന്ന്‌ വിരമിക്കല്‍ പ്രഖ്യാപനം നടത്താതെ താന്‍ അവസരത്തിനു വേണ്ടി കുറച്ചു കൂടി കാത്തു നില്‍ക്കേണ്ടതായിരുന്നു. ഗാംഗുലി പറഞ്ഞു.

English summary
Former Indian skipper Sourav Ganguly, who celebrated his 40th birthday on Sunday, said he regrets his hasty decision to retire from international cricket, as he could have definitely played for two more years.
പ്രതികരണം എഴുതൂ