Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇത്തവണ അര്‍ജുന അവാര്‍ഡ്‌ കിട്ടും:യുവരാജ്‌ സിങ്‌

Posted by:
Published: Sunday, July 8, 2012, 15:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇത്തവണ അര്‍ജുന അവാര്‍ഡ്‌ കിട്ടും:യുവരാജ്‌ സിങ്‌
 

ദില്ലി: ബിസിസിഐ തന്നെ വീണ്ടും അര്‍ജുന അവാര്‍ഡിന്‌ ശുപാര്‍ശ ചെയ്യുന്നു എന്നത്‌ തന്നെ ആദരിക്കുന്നത്‌ തുല്യമാണെന്ന്‌ യുവരാജ്‌ സിങ്‌ അഭിപ്രായപ്പെട്ടു. ഇത്തവണ താന്‍ കൂടുതല്‍ ഭാഗ്യവാനായിരിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌ എന്നും യുവി പറഞ്ഞു.

ഇത്‌ രണ്ടാം തവണയാണ്‌ ബിസിസിഐ യുരാജ്‌ സിങ്ങിന്റെ പേര്‌ അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യുന്നത്‌. ഇത്തവണ തനിക്ക്‌ പുരസ്‌കാരം ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവും എന്നാണ്‌ യുവി പ്രതീക്ഷിക്കുന്നത്‌. അര്‍ബുദം മുന്‍കൂട്ടി കണ്ടെത്തുന്നതിന്‌ ആളുകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ യുവരാജ്‌ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്ന യുവികാന്റെ ഉദ്‌ഘാടന പരിപാ
ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കായിക പുരസ്‌കാരങ്ങള്‍ക്ക്‌ താരങ്ങളെ ശുപാര്‍ശ ചെയ്യാനുള്ള അവസാന തീയതി സംബന്ധിച്ച്‌ കായിക മന്ത്രാലയം ബിസിസിഐയെ അറിയിച്ചില്ല എന്ന വിവാദത്തെ തുടര്‍ന്നാണ്‌ ഇത്‌. പുരസ്‌കാരത്തിന്‌ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 ആക്കി നീട്ടിയിരിക്കുന്ന സാഹചര്യത്തിലാണ്‌ അര്‍ജുന പുരസ്‌കാരത്തിന്‌ യുവിയെയും, ഖേല്‍ രത്‌നയ്‌ക്ക്‌ രാഹുല്‍ ദ്രാവിഡിനെയും ശുപാര്‍ശ ചെയ്യാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്‌.

English summary
Yuvraj Singh, who has recovered from a rare germ cell cancer, feels "honoured" that the BCCI has again sent his nomination for the prestigious Arjuna award and is hoping that he will be more lucky this time.
പ്രതികരണം എഴുതൂ