Englishहिन्दीಕನ್ನಡதமிழ்తెలుగు

40 എനിക്ക്‌ ഒരു നമ്പര്‍ മാത്രം:ഗാംഗുലി

Posted by:
Published: Sunday, July 8, 2012, 12:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

40 എനിക്ക്‌ ഒരു നമ്പര്‍ മാത്രം:ഗാംഗുലി
 

കൊല്‍ക്കത്ത: 40 വയസ്സിലേക്ക്‌ കടക്കുന്ന സൗരവ്‌ ഗാംഗുലി ഇനിയും കളിക്കുമോ എന്നാണ്‌ എല്ലാവര്‍ക്കും അറിയേണ്ടത്‌. എന്നാല്‍ ഐപിഎല്‍ സീസണ്‍ 6 2013ല്‍ തുടങ്ങുമ്പോള്‍ തനിക്ക്‌ 41 വയസ്സു പോലും ആവില്ല എന്ന നിലപാടിലാണ്‌ മുന്‍ ക്യാപ്‌്‌റ്റന്‍.

ഐപിഎല്‍ സീസണ്‍ 6നെ കുറിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ട്‌ എന്നു പറയുമ്പോഴും അടുത്ത ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ തനിക്ക്‌ 41 വയസ്സാവില്ല എന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ മറക്കുന്നില്ല സൗരവ്‌ ഗാംഗുലി. തിങ്കളാഴ്‌ച തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ ഗാംഗുലിയുടെ ഈ വിശദീകരണം.

40 എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം വെറും ഒരു നമ്പര്‍ മാത്രമാണ്‌ എന്നും വയസ്സ്‌ തന്നെ ബാധിക്കുന്ന കാര്യം എല്ല എന്നും ആണ്‌ ഗാംഗുലി അഭിപ്രായപ്പെട്ടത്‌.

ഇന്ത്യയുടെ ഏറ്റവും മികച്ച്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ക്യാപ്‌റ്റനായ സൗരവ്‌ ഗാംഗുലി താനും ഒരു മനുഷ്യനാണ്‌, തനിക്കും തെറ്റു പറ്റാം എന്നൊക്കെയായിരുന്നു നേരത്തെ പറഞ്ഞത്‌. പല ക്യാപ്‌റ്റന്‍മാരും പരാജയപ്പെടാറുണ്ട്‌, എന്നാല്‍ സൗരവ്‌ ഗാംഗുലി പരാജയപ്പെടുമ്പോള്‍ മാത്രം അത്‌ വാര്‍ത്തയാവുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

English summary
Ganguly is a believer and 40 is just a number for him. Ganguly said: "40 is just a number to me. For me life is simple and consistent. It (the age) does not matter to me, it makes no difference at all.
പ്രതികരണം എഴുതൂ