Englishहिन्दीಕನ್ನಡதமிழ்తెలుగు

ദ്രാവിഡിനെ ഖേല്‍ രത്‌നയ്‌ക്ക്‌ ശുപാര്‍ശ ചെയ്യും

Posted by:
Published: Sunday, July 8, 2012, 15:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദ്രാവിഡിനെ ഖേല്‍ രത്‌നയ്‌ക്ക്‌ ശുപാര്‍ശ ചെയ്യും
 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിനെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന്‌ ശുപാര്‍ശ ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനിച്ചു.

രാഹുല്‍ ദ്രാവിഡിനെ ഖേല്‍ രത്‌നയ്‌ക്കും, യുവരാജ്‌ സിങ്ങിനെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്യാനാണ്‌ ബിസിസിഐ ഉദ്ദേശിക്കുന്നത്‌.

ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ക്ക്‌ നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി ജൂലൈ 20 ആക്കി നീട്ടിയിരുന്നു. നേരത്തെ ബിസിസിഐ താരങ്ങളെ ആരെയും അവാര്‍ഡുകള്‍ക്ക്‌ ശുപാര്‍ശ ചെയ്‌തില്ലെന്നും പറഞ്ഞ്‌ വിവാദമായിരുന്നു.

കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയയില്‍ നടന്ന ടെസ്റ്റ്‌ പരമ്പര കഴിഞ്ഞതിനു പിന്നാലെയായിരുന്നു ദ്രാവിഡിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍. ഏകദിനത്തില്‍ നിന്നും, ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നുമായി 23,000 റണ്‍സ്‌ എടുത്തിട്ടുണ്ട്‌ ദ്രാവിഡ്‌.

1996ലാണ്‌ ഇപ്പോള്‍ 39കാരനായ രാഹുല്‍ ദ്രാവിഡ്‌ കളിച്ചു തുടങ്ങുന്നത്‌. ദ്രാവിഡിന്‌ ഇത്തവണ ഖേല്‍ രത്‌ന ലഭിച്ചാല്‍ ക്രിക്കറ്റില്‍ നിന്നും കായിക താരങ്ങള്‍ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററാവും രാഹുല്‍ ദ്രാവിഡ്‌. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും, എംഎസ്‌ ധോണിക്കും ആണ്‌ ഇതിനു മുമ്പ്‌ ഖേല്‍ രത്‌ന ലഭിച്ചിട്ടുള്ളത്‌.

ഇതുവരെ ആകെ 20 പേര്‍ക്കാണ്‌ ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക്‌ കിരീടം ലഭിക്കുന്നതില്‍ നിര്‍ണ്ണായകസ പങ്ക്‌ വഹിച്ചിട്ടുള്ള യുവിയെ അര്‍ജുന അവാര്‍ഡിന്‌ പരിഗണിക്കുന്നത്‌ തീര്‍ത്തും അര്‍ഹമായ പരിഗണനയാണ്‌ നല്‍കുന്നത്‌.

English summary
The Indian Cricket Board has decided to recommend recently retired stalwart Rahul Dravid for the prestigious Rajiv Gandhi Khel Ratna award.
പ്രതികരണം എഴുതൂ