Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകകപ്പ്‌ വിജയം ധോണിയുടെ മികവല്ല:സേവാഗ്‌

Posted by:
Published: Saturday, July 7, 2012, 17:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലോകകപ്പ്‌ വിജയം ധോണിയുടെ മികവല്ല:സേവാഗ്‌
 

നോയിഡ: ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിക്കെതിരെ ആഞ്ഞടിച്ച്‌ വീരേന്ദ്ര സേവാഗ്‌ രംഗത്ത്‌. ടീമിന്റെ നേട്ടങ്ങള്‍ ധോണിക്ക്‌ മാത്രം അവകാശപ്പെട്ടതല്ല എന്നും, മികച്ച ടീമിനെ ലഭിച്ചതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ലോകകപ്പ്‌ കീരീടം നേടാനായത്‌ എന്നുമാണ്‌ സേവാഗ്‌ തുറന്നടിച്ചിരിക്കുന്നത്‌.

2008ല്‍ നേടിയ ട്വന്റി20 ലോകകപ്പ്‌, കഴിഞ്ഞ വര്‍ഷം നേടിയ ഐസിസി ലോകകപ്പ്‌ എന്നിവയെല്ലാം ടീമിന്റെ വിജയങ്ങളാണ്‌. വീരു അഭിപ്രായപ്പെട്ടു. മികച്ച ടീം ഉണ്ടെങ്കില്‍ വിജയം ഉറപ്പാണ്‌. ക്യാപ്‌റ്റന്റെ ടീമിലെ ഒരു ഘടകം മാത്രമാണ്‌. മികച്ച ക്യാപ്‌റ്റന്‍ ഉള്ളതുകൊണ്ട്‌ മാത്രം ടീം വിജയിക്കണമെന്നില്ല.

2007ല്‍ ട്വന്റി20യും, 2011ല്‍ ലോകകപ്പും നേടിക്കൊടുത്ത ക്യാപ്‌റ്റന്‍ ധോണിയുടെ കഴിവിന്റെ രഹസ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഉത്തരം നല്‍കുകയായിരുന്നു സേവാഗ്‌.

പരിക്ക്‌ കാരണം ഏഷ്യ കപ്പില്‍ നിന്നും വിട്ടു നിന്നിരുന്ന സേവാഗ്‌ ഇപ്പോള്‍ തനിക്ക്‌ ഫിറ്റ്‌നസ്‌ പ്രശ്‌നങ്ങളില്ല എന്നും അറിയിച്ചു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ സേവാഗ്‌ ഇന്ത്യയ്‌ക്കു വേണ്ടി കളിക്കുന്നുണ്ട്‌.

English summary
India's dashing opener Virender Sehwag on Friday took a dig at skipper MS Dhoni, as he said that India's World Cup win was a team effort and cannot be credited to the captain alone.
പ്രതികരണം എഴുതൂ