Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാപ്പലിന്റെ വാക്കുകള്‍ കാര്യമാക്കേണ്ടതില്ല:ഗാംഗുലി

Posted by:
Published: Saturday, July 7, 2012, 18:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചാപ്പലിന്റെ വാക്കുകള്‍ കാര്യമാക്കേണ്ടതില്ല:ഗാംഗുലി
 

കൊല്‍ക്കത്ത: ഗ്രെഗ്‌ ചാപ്പലിന്റെ വാക്കുകള്‍ കാര്യമാക്കേണ്ടതില്ല എന്ന്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലി അഭിപ്രായപ്പെട്ടു. ദ്രാവിഡിന്‌ ടീമില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല, അവഗണിക്കപ്പെട്ടു എന്നൊക്കെയുള്ള ഗ്രെഗ്‌ ചാപ്പലിന്റെ അഭിപ്രായപ്രകടനത്തെ കുറിച്ചാണ്‌ ഗാംഗുലി പറഞ്ഞത്‌.

ദ്രാവിഡിനെ കുറിച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ എഴുതി പുറത്തിറക്കിയ "രാഹുല്‍ ദ്രാവിഡ്‌ ടൈംലെസ്‌ സ്‌റ്റീല്‍" എന്ന പുസ്‌തകത്തിലാണ്‌ ഗാംഗുലിയുടെ പേര്‌ എടുത്തു പറയാതെ ഗാംഗുലിക്കു നേരെ ചാപ്പല്‍ ഒളിയമ്പെറിഞ്ഞത്‌. എന്നാല്‍ ചാപ്പലിനോട്‌ വാക്‌യുദ്ധത്തിനില്ല എന്നാണ്‌ ഗാംഗുലിയുടെ നിലപാട്‌.

ചാപ്പലിന്‌ ഇഷ്ടമുള്ളത്‌ പറയാനുള്ള അവകാശമുണ്ട്‌ എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. എന്തെങ്കിലും പരാമര്‍ശം നടത്തി അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ മാത്രം കാഴ്‌ചപ്പാടാണ്‌. ഗാംഗുലി പറഞ്ഞു.

ദ്രാവിഡ്‌ മറ്റു ക്യാപ്‌റ്റന്‍മാര്‍ക്ക്‌ നല്‍കിയ പിന്തുണ അദ്ദേഹം ക്യാപ്‌റ്റനായിരുന്നപ്പോള്‍ തിരികെ ലഭിച്ചിരുന്നെങ്കില്‍ എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായി അദ്ദേഹം മാറുമായിരുന്നു. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ദ്രാവിഡ്‌ നേടിയ വിജയങ്ങളില്‍ ടീമിലെ ചില അംഗങ്ങള്‍ അസന്തുഷ്‌ഠരായിരുന്നു. ചാപപ്ല്‌# പുസ്‌തകത്തില്‍ പറയുന്നു.

ദ്രാവിഡിനോട്‌ തനിക്ക്‌ പ്രത്യേക സ്‌നേഹബന്ധം ഉണ്ടായിരുന്നു. ക്യാപ്‌റ്റന്റെ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം മനോഹരമായി നിറവേറ്റി. തീരുമാനങ്ങള്‍ സമയമെടുത്താണ്‌ എടുത്തിരുന്നത്‌. കളിക്കളത്തിലും, പുറത്തും ഒരിക്കലും മോശമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നില്ല. എന്നിങ്ങനെ ദ്രാവിഡിനെ ഏറെ പുകഴ്‌ത്തുന്നുണ്ട്‌ ചാപ്പല്‍ പുസ്‌തകത്തില്‍ ഉടനീളം.

English summary
There seems to be no end to Greg Chappell and Sourav Ganguly's controversy, as both are at loggerheads and fuel it by adding controversial remarks.
പ്രതികരണം എഴുതൂ