Englishहिन्दीಕನ್ನಡதமிழ்తెలుగు

തീരുമാനിക്കാനുള്ള അവകാശം സച്ചിനുണ്ട്‌:സേവാഗ്‌

Posted by:
Published: Friday, July 6, 2012, 18:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തീരുമാനിക്കാനുള്ള അവകാശം സച്ചിനുണ്ട്‌:സേവാഗ്‌
 

നോയിഡ: ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള സച്ചിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട്‌ വീരേന്ദ്ര സേവാഗ്‌ രംഗത്ത്‌. തീരുമാനം എടുക്കാനുള്ള അവകാശം സച്ചിനുണ്ട്‌ എന്നാണ്‌ സേവാഗ്‌ അഭിപ്രായപ്പെട്ടത്‌.

ഇതാദ്യമായല്ല സച്ചിന്‍ ഏകദിന മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌ സച്ചിന്‍ ഇപ്പോള്‍. ലോകകപ്പ്‌ ക്രിക്കറ്റിനു ശേഷം വെറും രണ്ട്‌ ഏകദിനങ്ങളില്‍ മാത്രമാണ്‌ സച്ചിന്‍ കളിച്ചിരിക്കുന്നത്‌.

രാജ്യം മുഴുവന്‍ സച്ചിന്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കണം എന്ന്‌ ആഗ്രഹിക്കുന്നുണ്ട്‌ എന്നും ടീമില്‍ സച്ചിന്റെ അഭാവം പ്രകടമാവും എന്നും സേവാഗ്‌ അഭിപ്രായപ്പെട്ടു.

സച്ചിന്‌ 39 വയസ്സായി എന്നും, അദ്ദേഹത്തിന്‌ ഇഷ്ടമുള്ള മത്സരത്തില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്‌ എന്നും ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കും എന്നും സേവാഗ്‌ പറഞ്ഞു.

ഏഷ്യ കപ്പില്‍ സേവാഗ്‌ ആവശ്യപ്പെട്ട പ്രകാരം സിലക്‌റ്റര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിലേക്ക്‌ സേവാഗ്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

English summary
Virender Sehwag has backed Sachin Tendulkar's decision to opt out of the Sri Lanka tour and has said he has the right to do so.
പ്രതികരണം എഴുതൂ