Englishहिन्दीಕನ್ನಡதமிழ்తెలుగు

എനിക്കിഷ്ടമുള്ളത്രയും കാലം കളിക്കും:സച്ചിന്‍

Posted by:
Updated: Friday, July 6, 2012, 16:20 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

എനിക്കിഷ്ടമുള്ളത്രയും കാലം കളിക്കും:സച്ചിന്‍
 

ദില്ലി: ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം ആലോചിച്ചിട്ടു കൂടിയില്ല എന്ന്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു എന്ന അഭ്യൂഹം പരന്ന സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്‌ വീണ്ടും വിശദീകരണം നല്‍കേണ്ടി വന്നത്‌. കളി ആസ്വദിക്കാനാവുന്നിടത്തോളം കളിക്കാനാണ്‌ തീരുമാനം എന്നും സച്ചിന്‍ അറിയിച്ചു.

കഴിഞ്ഞ ലോകക്കപ്പിനു ശേഷം വെറും രണ്ട്‌ ഏകദിന മത്സരങ്ങളില്‍ മാത്രമേ സച്ചിന്‍ പങ്കെടുത്തിട്ടുള്ളൂ. ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐ സച്ചിന്‌ വിധിച്ചത്‌ വിശ്രമം. ഇതുംകൂടിയായപ്പോള്‍ ആണ്‌ സച്ചിന്‌ ഏകദിന മത്സരത്തില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നു എന്ന ഊഹാപോഹം ശക്തമായത്‌.

എന്നാല്‍ തന്നെക്കുറിച്ച്‌ പരക്കുന്ന അഭ്യൂഹങ്ങളൊന്നും തന്നെ ബാധിക്കാറില്ല എന്നാണ്‌ സച്ചിന്‍ അറിയിക്കുന്നു. മറ്റുള്ളവര്‍ തന്നെക്കുറിച്ച്‌ എന്താണ്‌ ചിന്തിക്കുന്നത്‌ എന്നല്ല, മറിച്ച്‌ താന്‍ തന്നെക്കുറിച്ച്‌ എന്താണ്‌ ചിന്തിക്കുന്നത്‌ എന്നും, തനിക്ക്‌ കളിക്കണം എന്നു തോന്നുന്നിടത്തോളം കാലം താന്‍ ഏകദിനത്തില്‍ തുടരും എന്നും സച്ചിന്‍ അറിയിച്ചു.

Story first published:  Friday, July 6, 2012, 16:19 [IST]
English summary
He might be skipping ODIs with regularity but Sachin Tendulkar says he does not plan to quit the format altogether just yet and will continue as long as he enjoys the game.
പ്രതികരണം എഴുതൂ