Englishहिन्दीಕನ್ನಡதமிழ்తెలుగు

ജഡേജയുടെ വീഴ്‌ച ഏഴാം ആകാശത്തു നിന്നും

Posted by:
Published: Thursday, July 5, 2012, 19:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജഡേജയുടെ വീഴ്‌ച ഏഴാം ആകാശത്തു നിന്നും
 

ബാംഗ്ലൂര്‍: ആകാശത്തോളം ഉയര്‍ന്നിട്ട്‌ താഴേക്ക്‌ വീണുപോയ അവസ്ഥയാണ്‌ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേത്‌. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം എന്ന റെക്കോര്‍ഡിനു ഉടമയായ ജഡേജയുടെ സ്ഥാനം ഇപ്പോള്‍ ഇന്ത്യന്‍ ടീമിനു പുറത്താണ്‌.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ രവീന്ദ്ര ജഡേജയില്ല. 2012 ഫോബ്രുവരിയില്‍ ഐപിഎല്‍ ലേലം നടന്നപ്പോള്‍ പൊന്നും വില കൊടുത്താണ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ജഡേജയെ സ്വന്തമാക്കിയത്‌.

60 ലക്ഷം ഒഴുക്കിയാണ്‌ ചെന്നൈ ജഡേജയെ സ്വന്തമാക്കിയത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഐപിഎല്‍ സീസണ്‍ അഞ്ചില്‍ ജഡേജ ആരാധകരെയും ചെന്നൈ ടീമിനെയും ഒരുപോലെ നിരാശപ്പെടുത്തി എന്നു വേണം പറയാന്‍.

കളിച്ച 19 കളികളിലെ ഒരു മത്സരത്തില്‍ അഞ്ച്‌ വിക്കറ്റുകള്‍ എടുത്തതൊഴിച്ചാല്‍ എടുത്തു പറയത്തക്ക പ്രകടനം ഒന്നും അദ്ദേഹം കാഴ്‌ച വെച്ചില്ല. 191 റണ്‍സും 12 വിക്കറ്റുകളും ആണ്‌ ജഡേജയുടെ ഐപിഎല്‍ സീസണ്‍ അഞ്ചിലെ ആകെ സമ്പാദ്യം.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ജഡേജയെ ഒഴിവാക്കുക വഴി ബിസിസിഐ ശരിയായ തീരുമാനം ആണ്‌ എടുത്തിരിക്കുന്നത്‌ എന്ന്‌ അദ്ദേഹത്തിന്റെ കഴിഞ്ഞ ആസ്‌ത്രേലിയന്‍ പര്യടനത്തിലെയും ഏഷ്യ കപ്പ്‌ മത്സരങ്ങളിലെയും പ്രകടനം വിലയിരുത്തിയാല്‍ മനസ്സിലാവും.

English summary
From the highs of a 'rockstar' status to million-dollar boy to the lows of being sidelined for India duty. This is what has been the journey of all-rounder Ravindra Jadeja this year.
പ്രതികരണം എഴുതൂ