Englishहिन्दीಕನ್ನಡதமிழ்తెలుగు

ദ്രാവിഡ്‌ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുമോ?

Posted by:
Published: Thursday, July 5, 2012, 17:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദ്രാവിഡ്‌ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുമോ?
 

ബാംഗ്ലൂര്‍: ടെസ്റ്റ്‌ ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിന്‌ ഒരു പകരക്കാരനെ കണ്ടെത്തണമെങ്കില്‍ ആ ജോലി അദ്ദേഹത്തെ തന്നെ ഏല്‍പിക്കുന്നതായിരിക്കും അഭികാമ്യം. ബാറ്റിങ്‌ പെര്‍ഫെക്ഷനിസ്റ്റ്‌ എന്ന്‌ അറിയപ്പെടുന്ന ദ്രാവിഡിനെ വിശ്വസിച്ച്‌ ഏല്‍പിക്കാവുന്ന ജോലിയാണ്‌ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്‌ കോച്ചിന്റേത്‌.

കോച്ചിങ്‌ ആയിരിക്കും ഇനി തന്റെ പ്രവര്‍ത്തന മേഖല എന്നൊരു സൂചന ഈയിടെ രാഹുല്‍ ദ്രാവിഡ്‌ നല്‍കുകയുണ്ടായി. ബാറ്റിങ്ങില്‍ മികവ്‌ പുലര്‍ത്തുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ദ്രാവിഡിനെ തിരഞ്ഞെടുക്കുന്നത്‌ എന്തുകൊണ്ടും നന്നായിരിക്കും.

വിരാട്‌ കോഹ്‌ലി, രോഹിത്‌ ശര്‍മ, അജിന്‍ക്യ റഹാനെ, ചേതേശ്വര്‍ പുജാര തുടങ്ങിയ ഇന്ത്യന്‍ ടീമിലെ യുവനിരയ്‌ക്ക്‌ ദ്രാവിഡിനൊപ്പം സമയം ചിലവഴിക്കാന്‍ സമയം കിട്ടിയാല്‍ അതു വളരെ പ്രയോജനപ്രദമായിരിക്കും.

മുമ്പ്‌ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ബിസിസിഐ സുനില്‍ ഗവാസ്‌കറിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഈയിടെയായി ബിസിസിഐ വിദേശ പരിശീലകരുടെ പിന്നാലെയാണ്‌. ജോണ്‍ റൈറ്റില്‍ തുടങ്ങി ഗ്രെഗ്‌ ചാപ്പല്‍, ഗാരി ക്രിസ്റ്റന്‍, ഡന്‍കന്‍ ഫ്‌ളെച്ചര്‍ വരെ എത്തി നില്‍ക്കുന്നു ഇന്ത്യന്‍ ടീമിന്‌ പരിശീലനം നല്‍കിയ വിദേശ പരിശീലകര്‍.

എന്നാല്‍ വിദേശത്തും സ്വദേശത്തും ധാരാളം കളിച്ച അനുഭവ സമ്പത്ത്‌ കൈമുതലായുള്ള, ഒരു വന്‍മതിലായി ഏറെകാലം ഇന്ത്യന്‍ ടീമിനെ കാത്ത രാഹുല്‍ ദ്രാവിഡിനെ വൈകാതെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

English summary
If India have to find a suitable replacement for Rahul Dravid in Test cricket, there could be no better way than to hand that job to the man himself.
പ്രതികരണം എഴുതൂ