Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ്‌ ട്വന്റി20 കളിക്കണം: ക്രിസ്‌ ശ്രീകാന്ത്‌

Posted by:
Published: Wednesday, July 4, 2012, 16:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജ്‌ ട്വന്റി20 കളിക്കണം: ക്രിസ്‌ ശ്രീകാന്ത്‌
 

മുംബൈ: ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ യുവരാജ്‌ സിങ്ങും ഉണ്ടായിരിക്കണം എന്ന്‌ ഇന്ത്യന്‍ സീനിയര്‍ സിലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ക്രിസ്‌ ശ്രീകാന്ത്‌ പറഞ്ഞു.

ചികിത്സയ്‌ക്കും വിശ്രമത്തിനും എല്ലാം ശേഷം ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു യുവരാജ്‌. സെപ്‌റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 7 വരെ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാനാവും എന്നു തന്നെയാണ്‌ യുവിയുടെയും പ്രതീക്ഷ.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന, ട്വന്റി20 ടീമംഗങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞാണ്‌ ശ്രീകാന്ത്‌ യുവിയെ കുറിച്ച്‌ പ്രത്യാശ പ്രകടിപ്പിച്ചത്‌. എന്‍സിഎയില്‍ യുവരാജ്‌ പരിശീലനം ആരംഭിച്ചു എന്നത്‌ നല്ല വാര്‍ത്തയാണ്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന യുവരാജ്‌ കഴിഞ്ഞ ആറു മാസത്തിലേറെ കാലമായി കളിക്കളത്തിലിറങ്ങിയിട്ട്‌. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ തനിക്ക്‌ കളിക്കാനാവും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌ എന്ന്‌ പരിശീലനം തുടങ്ങിയ യുവിയും പറഞ്ഞിരുന്നു.

English summary
Kris Srikkanth, the chairman of Indian senior selection committee said here on Wednesday, that he wanted Yuvraj Singh back in the Indian team for the ICC World Twenty20 2012 in Sri Lanka.
പ്രതികരണം എഴുതൂ