Englishहिन्दीಕನ್ನಡதமிழ்తెలుగు

സേവാഗ്‌ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു

Posted by:
Published: Wednesday, July 4, 2012, 13:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയില്‍ ഫിറ്റ്‌നസ്‌ ടെസ്റ്റ്‌ നടത്തി എന്നും താനിപ്പോ പൂര്‍ണ്ണമായും ഫിറ്റ്‌ ആണ്‌ എന്നും വിരേന്ദ്ര സേവാഗ്‌. മാര്‍ച്ചില്‍ നടന്ന ഏഷ്യ കപ്പില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമം ആവശ്യപ്പെടുകയായിരുന്നു വീരു.

സേവാഗ്‌ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു

തോളെല്ലിന്‌ പറ്റിയ പരിക്കു മൂലമാണ്‌ സേവാഗ്‌ വിശ്രമം ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ സേവാഗിനെ മോശം പ്രകടനം കാരണം മാറ്റി നിര്‍ത്തി എന്ന നിലയില്‍ ആ സമയത്തു ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

ആസ്‌ത്രേലിയന്‍ പര്യടനത്തിനു ശേഷം ആയിരുന്നു സേവാഗിന്റെ വിശ്രമം. തുടര്‍ന്നു നടന്ന ഏഷ്യ കപ്പ്‌ മത്സരത്തില്‍ അദ്ദേഹത്തിന്‌ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്നു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ സേവാഗ്‌ കളിച്ചിരുന്നു.

ഐപിഎല്ലില്‍ വളരെ മികച്ച പ്രകടനമാണ്‌ സേവാഗ്‌ കാഴ്‌ച വെച്ചിരുന്നത്‌. മൂന്ന്‌ അര്‍ദ്ധ സെഞ്ച്വറികള്‍ ആണ്‌ സേവാഗ്‌ ഇത്തവണത്തെ ഐപിഎല്ലില്‍ നേടിയത്‌. 16 മത്സരങ്ങളില്‍ നിന്നായി 495 റണ്‍സ്‌ എടുത്തിട്ടുണ്ട്‌ സേവാഗ്‌.

ഏതായാലും ഫിറ്റ്‌നസ്‌ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞ്‌ സേവാഗ്‌ പൂര്‍വ്വാധികം ശക്തമായി ഇന്ത്യന്‍ ടീമിലേക്ക്‌ ഉടന്‍ തന്നെ തിരിച്ചെത്തും എന്നു തന്നെയാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സേവാഗ്‌ കളിക്കും.

English summary
India's Virender Sehwag who was rested for the Asia Cup in March 2012, on fitness grounds, has said that he has undergone fitness test at National Cricket Academy and the physios have assessed him.
പ്രതികരണം എഴുതൂ