Englishहिन्दीಕನ್ನಡதமிழ்తెలుగు

ശ്രീലങ്കന്‍ പര്യടനം:സച്ചിന്‍ പുറത്ത്‌,വീരു അകത്ത്‌

Posted by:
Updated: [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ശ്രീലങ്കന്‍ പര്യടനം:സച്ചിന്‍ പുറത്ത്‌,വീരു അകത്ത്‌
 

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ഇല്ല. എന്നാല്‍ ഏഷ്യ കപ്‌ മുതല്‍ വിശ്രമം വിധിക്കപ്പെട്ടിരുന്ന വീരേന്ദ്ര സേവാഗും സഹീര്‍ ഖാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. രവീന്ദ്ര ജഡേജയും ടീമില്‍ ഇല്ല.

ഏഷ്യ കപ്പില്‍ സേവാഗിന്‌ വിശ്രമം വിധിക്കപ്പെട്ടപ്പോള്‍ വൈസ്‌ ക്യാപ്‌റ്റന്‍ സ്ഥാനത്തെത്തിയതായിരുന്നു വിരാട്‌ കോഹ്‌ലി. ടീമില്‍ അഴിച്ചു പണി നടന്നിട്ടും കോഹ്‌ലിയെ വൈസ്‌ ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ നിന്നും മാറ്റിയിട്ടില്ല.

ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ മഹേന്ദ്ര സിങ്‌ ധോണി തുടരും. അഞ്ച്‌ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും, ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരവും ഉള്‍പ്പെടുന്നതാണ്‌ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം. ജൂലൈ 21ന്‌ ഹംബന്‍തോളയില്‍ ആയിരിക്കും ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം.

സച്ചിന്‌ പുറമെ പഥാന്‍ സഹോദരന്‍മാരായ ഇര്‍ഫാന്‍ പഥാനും യൂസഫ്‌ പഥാനും ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇരുവരും മാര്‍ച്ചിലെ ഏഷ്യ കപ്പ്‌ ടീമില്‍ ഉണ്ടായിരുന്നവരാണ്‌.

ഇടംകൈയന്‍ ബൗളര്‍ പ്രഗ്യാന്‍ ഓജയും ടീമിലേക്ക്‌ തിരിച്ചെത്തിയവരില്‍ പെടുന്നു. 2010ല്‍ ശ്രീലങ്കയില്‍ നടന്ന ഏകദിനത്തിലാണ്‌ ഓജ അവസാനമായി കളിച്ചത്‌.

ഹര്‍ഭജന്‍ സിങ്ങിന്‌ ഇത്തവണയും ടീമിനു പുറത്തു നില്‍ക്കാനാണ്‌ വിധി. എസ്സെക്‌സ്‌ കൗണ്ടിക്കു വേണ്ടി ഇംഗ്ലണ്ടില്‍ കളിക്കാനൊരുങ്ങുകയാണ്‌ ഹര്‍ഭജന്‍.

ഐപിഎല്‍ സീസണ്‍ 5ല്‍ രാജസ്ഥാന്‌ റോയല്‍സിന്റെ താരമായിരുന്ന അജിന്‍ക്യ റഹാനെ, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഉമേഷ്‌ യാദവ്‌്‌ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ഇന്ത്യന്‍ ടീം: എംഎസ്‌ ധോണി, വിരാട്‌ കോഹ്‌ലി, ഗൗതം ഗംഭീര്‍, വീരേന്ദ്ര സേവാഗ്‌, സുരേഷ്‌ റെയ്‌ന, രവിചന്ദ്രന്‍ അശ്വിന്‍, രോഹിത്‌ ശര്‍മ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, വിനയ്‌ കുമാര്‍, രാഹുല്‍ ശര്‍മ, മനോജ്‌ തിവാരി, അശോക്‌ ദിന്ദ, അജിന്‍ക്യ റഹാനെ, ഉമേഷ്‌ യാദവ്‌.

Story first published:  Wednesday, July 4, 2012, 17:03 [IST]
English summary
Sachin Tendulkar has opted out of the Sri Lanka tour while Virender Sehwag and Zaheer Khan returned to the Indian ODI squad. Ravindra Jadeja has been dropped.
പ്രതികരണം എഴുതൂ