Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റന്‍ ചാന്ദ്‌

Posted by:
Published: Wednesday, July 4, 2012, 12:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റന്‍ ചാന്ദ്‌
 

ബാംഗ്ലൂര്‍: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ്‌ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത്‌ ഉന്‍മുക്ത്‌ ചാന്ദ്‌. ആഗസ്‌ത്‌ 11 മുതല്‍ 26 വരെ ആസ്‌ത്രേലിയയില്‍ ആണ്‌ അണ്ടര്‍ 19 ലോകകപ്പ്‌ മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്‌.

ലോകകപ്പ്‌ ടൂര്‍ണമെന്റിലേക്കുള്ള പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയായിരുന്നു ബിസിസിഐയുടെ ജൂനിയര്‍ സെലക്ഷന്‍ കമ്മറ്റി. അക്ഷ്‌ദീപ്‌ നാഥ്‌ ആണ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍.

2008ല്‍ ആണ്‌ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക്‌ അവസാനമായി കിരീടം ലഭിക്കുന്നത്‌. വിരാട്‌ കോഹ്‌ലിയായിരുന്നു അന്ന്‌ ടീം ക്യാപ്‌റ്റന്‍.

കോലാലംപൂരില്‍ നടന്ന അണ്ടര്‍ 19 ഏഷ്യ കപ്പ്‌ മത്സരത്തില്‍ പങ്കെടുത്ത ടീമില്‍ ഉണ്ടായിരുന്ന സഞ്‌ജു സാംസണ്‍, വിശ്വനാഥ്‌, രവികാന്ത്‌ സിങ്‌ എന്നിവര്‍ ലോകകപ്പ്‌ ടീമില്‍ ഇടം നേടിയിട്ടില്ല. പ്രശാന്ത്‌ ചോപ്ര പുതുതായി ടീമില്‍ ഇടം നേടിയിട്ടുണ്ട്‌.

ഏഷ്യ കപ്പ്‌ മത്സരത്തില്‍ ഉന്‍മുക്ത്‌ ചാന്ദ്‌ രണ്ട്‌ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്‌. വെസ്റ്റിന്‍ഡീസ്‌, സിംബാബ്‌വെ, പാപുവ ന്യൂ ഗിനി എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്‌ സിയിലാണ്‌ ഇന്ത്യന്‍ ടീം. ആഗസ്‌ത്‌ 12ന്‌ വെസ്റ്റിന്‍ഡീസിനെതിരെയാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം.

English summary
Unmukt Chand will lead India at the ICC Under-19 World Cup to be held in Australia from August 11 to 26 this year.
പ്രതികരണം എഴുതൂ