Englishहिन्दीಕನ್ನಡதமிழ்తెలుగు

കളിക്കാര്‍ക്കെതിരെ ബിസിസിഐക്ക്‌ ഐസിസിയുടെ ഉത്തരവ്‌

Posted by:
Published: Tuesday, July 3, 2012, 16:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കളിക്കാര്‍ക്കെതിരെ ബിസിസിഐക്ക്‌ ഐസിസിയുടെ ഉത്തരവ്‌
 

ബാംഗ്ലൂര്‍: കൈക്കൂലി വീരന്‍മാരായ കളിക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ബിസിസിഐക്ക്‌ ഉത്തരവു നല്‍കി.

ടിപി സുദീന്ദ്ര ഉള്‍പ്പെടെ അഞ്ചു കളിക്കാര്‍ക്ക്‌ ബിസിസിഐ ഈയിടെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ സുദീന്ദ്രയ്‌ക്ക്‌ ആജീവനാന്ത വിലാക്കാണ്‌. അതുപോലെ ശലഭി ശ്രീവാസ്‌തവയ്‌ക്ക്‌ അഞ്ചു വര്‍ഷത്തെ വിലക്കും, അമിത്‌ യാദവ്‌, അഭിനവ്‌ ബാലി, മോഹ്നിഷ്‌ മിശ്ര എന്നിവര്‍ക്ക്‌ ഓരോ വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ ബിസിസിഐ.

ഒരു വാര്‍ത്താ ടെലിവിഷന്‍ ചാനല്‍ നടത്തിയ സ്റ്റിങ്‌ ഓപറേഷനിലൂടെയാണ്‌ ഈ അഞ്ചു പേരെയും കുറ്റക്കാരാണെന്നു കണ്ടു പിടിച്ചത്‌. കോവ വാങ്ങി ഒത്തുകളിച്ചതാണ്‌ അഞ്ചു പേര്‍ക്കെതിരെയും ഉള്ള കുറ്റം.

അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും അഴിമതിയും കള്ളക്കളിയും തടയുന്നതിനു വേണ്ട നടപടികള്‍ ഒരുപോലെ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ ഐസിസിയുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്‌.

English summary
The International Cricket Council (ICC), on Tuesday, commended Board of Control for Cricket in India (BCCI) for taking strict action on corrupt players and in the process banning five cricketers recently.
പ്രതികരണം എഴുതൂ