Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ വ്യവസായി കോഴ വാഗ്‌ദാനം ചെയ്‌തു:നിക്‌സണ്‍

Posted by:
Published: Monday, July 2, 2012, 16:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യന്‍ വ്യവസായി കോഴ വാഗ്‌ദാനം ചെയ്‌തു:നിക്‌സണ്‍
 

ലണ്ടന്‍: വിവാദ വെളിപ്പെടുത്തലുമായി പ്രശസ്‌ത ഇംഗ്ലണ്ട്‌ താരം പോള്‍ നിക്‌സണ്‍. 2010ല്‍ ലേറ്റെസ്‌ഷൈര്‍ ട്വന്റി20 മത്സരങ്ങളിലൊന്നില്‍ ഒത്തുകളിക്കാന്‍ ഒരു ഇന്ത്യന്‍ ബിസിനസ്‌മാന്‍ തനിക്ക്‌ 50 ലക്ഷം പൗണ്ട്‌ കോഴ വാഗ്‌ദാനം ചെയ്‌തതായാണ്‌്‌ മുന്‍ ഇംഗ്ലണ്ട്‌ വിക്കറ്റ്‌ കീപ്പര്‍ നിക്‌സണിന്റെ വെളിപ്പെടുത്തല്‍.

ഒത്തുകളി കോഴ വിവാദവും, അവയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ഇപ്പോള്‍ ക്രിക്കറ്റില്‍ ഒരു തുടര്‍ക്കഥയായിരിക്കുകയാണ്‌. ഡാനിഷ്‌ കനേറിയ, മെര്‍വിന്‍ വെസ്റ്റ്‌ഫീല്‍ഡ്‌, സല്‍മാന്‍ ഭട്ട്‌, മുഹമ്മദ്‌ ആമിര്‍, മുഹമ്മദ്‌ ആസിഫ്‌, ടിപി സുധീന്ദ്ര എന്നിവര്‍ക്ക്‌ പിന്നാലെയാണ്‌ പോള്‍ നിക്‌സണിന്റെ ഈ വെളിപ്പെടുത്തല്‍.

തന്റെ സുഹൃത്തു കൂടിയായ ഈ ഇന്ത്യന്‍ വ്യവസായി തനിക്ക്‌ കോഴ വാഗ്‌ദാനം ചെയ്‌തതിനെ കുറിച്ചും എങ്ങനെ ആ മോഹന വാഗ്‌ദാനത്തില്‍ വീണു പോവാതെ താന്‍ രക്ഷപ്പെട്ടു എന്നതിനെ കുറിച്ചുമെല്ലാം വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷമാണ്‌ പോള്‍ നിക്‌സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്‌. തന്റെ ആത്മകഥയിലാണ്‌ നിക്‌സണ്‍ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. ഈ ഇന്ത്യന്‍ ബിസിനസ്‌ നിരവധി തവണ കോഴ വാഗ്‌ദാനം സ്വീകരിക്കാന്‍ നിക്‌സണെ പ്രേരിപ്പിച്ചു എന്നു പറയുന്നുണ്ട്‌ ആത്മകഥയില്‍.

ഇത്തരത്തില്‍ ധാരാളം കളിക്കാര്‍ ഇന്ത്യയില്‍ പണം ഉണ്ടാക്കുന്നുണ്ട്‌ എന്നും, അതുപോലെ നിക്‌സണ്‌ ഇംഗ്ലണ്ടിലും ഇത്തരത്തില്‍ പണം ഉണ്ടാക്കാം എന്നും വ്യവസായി പറഞ്ഞു എന്നാണ്‌ ആത്മകഥയില്‍.

English summary
Former England wicket-keeper Paul Nixon has revealed that an Indian businessman had offered him 5 million Pounds to fix one of Leichestershire's T20 matches in 2010.
പ്രതികരണം എഴുതൂ