Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫുട്‌ ബോള്‍ വിജത്തില്‍ ഒരു ക്രിക്കറ്റ്‌ ആവേശം

Posted by:
Published: Monday, July 2, 2012, 14:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഫുട്‌ ബോള്‍ വിജത്തില്‍ ഒരു ക്രിക്കറ്റ്‌ ആവേശം
 

ദില്ലി: യൂറോ കപ്പ്‌ ചാമ്പ്യന്‍സ്‌ഷിപ്പില്‍ ഇറ്റലിക്കെതിരെയുള്ള സ്‌പെയിനിന്റെ വിജയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ എംഎസ്‌ ധോണിക്കും ആഹ്ലാദം. യൂറോ കപ്പ്‌ മത്സരങ്ങള്‍ കണ്ടതിന്റെ അനുഭവത്തെ കുറിച്ച്‌ ധോണി പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റായ ട്വിറ്ററില്‍ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഇപ്പോള്‍ ലോകപ്രശസ്‌ത ക്രിക്കറ്റര്‍ ആണെങ്കിലും ഒരു ഫുട്‌ബോളര്‍ ആകണം എന്നായിരുന്നു തന്റെ ചെറുപ്പത്തില്‍ ധോണിയുടെ ആഗ്രഹം. അദ്ദേഹത്തിന്റെ നാട്ടില്‍ ജില്ലാ ഫുട്‌ബോള്‍ ടീമംഗവും ആയിരുന്നു അദ്ദേഹം. ഗോള്‍ കീപ്പറായിരുന്നു അദ്ദേഹം ടീമില്‍.

തന്റെ ഇഷ്ട ടീമായ സ്‌പെയിന്റ്‌ ഓരോ വിജയക്കുതിപ്പും ആവേശത്തോടെ കണ്ട ധോണി സ്‌പെയിന്‍ യൂറോ കപ്പ്‌ കിരീടം നിലനിര്‍ത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചു.

കളി തുടങ്ങുന്നതിനു മുമ്പ്‌ സ്‌പെയ്‌ന്‍ ആണ്‌ വിജയത്തിന്‌ അര്‍ഹന്‍ എന്നു ധോണി ട്വീറ്റ്‌ ചെയ്‌തിരുന്നു. കളിയുടെ ആവേശം പങ്കു വെക്കാന്‍ ധോണിക്ക്‌ കൂട്ടിന്‌ ഭാര്യ സാക്ഷിയും ഉണ്ടായിരുന്നു കളി കാണാന്‍.

English summary
MS Dhoni, a true football fan, also shared his experience of watching the nerve-wracking Euro 2012 final on a social networking site, twitter.
പ്രതികരണം എഴുതൂ