Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ-പാകിസ്താന്‍പരമ്പര ഉടനെയുണ്ടാവില്ല

Posted by:
Published: Friday, June 29, 2012, 17:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യ-പാകിസ്താന്‍പരമ്പര ഉടനെയുണ്ടാവില്ല
 

കറാച്ചി: ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേരെത്തുന്ന ക്രിക്കറ്റ് പരമ്പര ഉടനെയുണ്ടാകില്ലെന്ന് ഉറപ്പായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ഇതു സംബന്ധിച്ചു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ബിസിസിഐയില്‍ നിന്നും അനുകൂല സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിസിബി ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ തുടങ്ങിയത്. 2008ലെ മുംബൈ ആക്രമണത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

വേദികളെ കുറിച്ചും തിയ്യതികളെ കുറിച്ചുമുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്വലാലംപൂരില്‍ നടക്കുന്ന ഐസിസി യോഗത്തിനിടെ ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ അധികൃതര്‍ ഇന്ത്യന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണ്. പാകിസ്താനിലോ ഒരു സ്വതന്ത്ര വേദിയിലോ മത്സരങ്ങള്‍ നടത്താനാണ് ശ്രമിച്ചിരുന്നത്. പക്ഷേ, തിയ്യതികളെ കുറിച്ചുള്ള തര്‍ക്കം പരിഹരിച്ചാല്‍ പ്രതീക്ഷയുണ്ട്.

2009ല്‍ ക്യാന്‍സല്‍ ചെയ്ത ടെസ്റ്റിനുള്ള നഷ്ടപരിഹാരം പിസിബി ഇതുവരെ നല്‍കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റൊരു വേദിയില്‍ കളി നടക്കുമ്പോള്‍ വരുമാനം എങ്ങനെ പങ്കിടണമെന്ന കാര്യത്തിലും ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമ്പരയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

English summary
The much-anticipated resumption of bilateral cricketing ties between Pakistan and India appeared to have hit a snag again as officials from both the boards failed to agree upon confirmed dates and venues for proposed matches
പ്രതികരണം എഴുതൂ