Englishहिन्दीಕನ್ನಡதமிழ்తెలుగు

ജൂലൈയില്‍ ട്വന്റി20 ടിക്കറ്റുകള്‍ കിട്ടില്ല

Posted by:
Published: Thursday, June 28, 2012, 15:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജൂലൈയില്‍ ട്വന്റി20 ടിക്കറ്റുകള്‍ കിട്ടില്ല
 

കൊളംബോ: ട്വന്റി20 ലോകകപ്പ്‌ പ്രവേശനടിക്കറ്റുകള്‍ ഒരു ലക്ഷത്തിലേറെ വിറ്റു കഴിഞ്ഞിരിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐസിസി) ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ഇതില്‍ ഭൂരിഭാഗം ടിക്കറ്റും വിറ്റഴിഞ്ഞിരിക്കുന്നത്‌ ശ്രീലങ്കന്‍ വിപണിയിലാണ്‌.

അടുത്ത സെപ്‌റ്റംബറില്‍ ശ്രീലങ്കയിലാണ്‌ ട്വന്റി20 ലോകകപ്പ്‌ മത്സരങ്ങള്‍ നടക്കുന്നത്‌. ഐസിസി ട്വന്റി20 ലോകകപ്പ്‌ 2012 ശ്രീലങ്ക മത്സരങ്ങ ടൂര്‍ണമെന്റ്‌ ഡയരക്‌റ്റര്‍ ഉപേക നെല്‍ ആണ്‌ ടിക്കറ്റ്‌ വില്‌പനയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്‌.

ടിക്കറ്റ്‌ വില്‌പന തുടങ്ങി ഇത്ര ചെറിയ കാലത്തിനുള്ളില്‍ ഇത്രയധികം ടിക്കറ്റുകള്‍ വില്‌പന നടന്നതില്‍ നിന്നും ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ക്രിക്കറ്റ്‌ ആരാധകര്‍ക്കുള്ള അധിക താല്‍പര്യത്തെയാണ്‌ കാണിക്കുന്നത്‌ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്രയധികം ടിക്കറ്റുകള്‍ വിറ്റതില്‍ അഭിമാനമുണ്ട്‌ എന്നും അദ്ദേഹം അറിയിച്ചു. അതേസമയം ജുലൈയില്‍ ടിക്കറ്റുകള്‍ വില്‌പനയ്‌ക്കുണ്ടായിരിക്കുന്നതല്ല എന്നും അദ്ദേഹം അറിയിച്ചു. അതിനാല്‍ മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന്‌ ടിക്കറ്റുകള്‍ സ്വന്തമാക്കണം. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിറ്റഴിഞ്ഞതില്‍ 50 ശതമാനവും ശ്രീലങ്കയില്‍ തന്നെയാണ്‌ വിറ്റത്‌. അതുപോലെ 40 ശതമാനം ടിക്കറ്റുകള്‍ വാങ്ങിയിരിക്കുന്നത്‌ ഇന്റര്‍നെറ്റ്‌ വഴിയാണ്‌. ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്കാണ്‌ ആവശ്യക്കാര്‍ ഏറെ.

English summary
The International Cricket Council (ICC) announced on Wednesday that more than 100,000 tickets for the ICC World Twenty20 2012 have been sold and the majority of these tickets have gone to the Sri Lankan market.
പ്രതികരണം എഴുതൂ